28 November, 2023 08:58:40 PM


കോട്ടയം കിടങ്ങൂരിൽ യുവാവിനെ മീനച്ചിലാറ്റിൽ കാണാതായി



കോട്ടയം: കിടങ്ങൂരിൽ യുവാവിനെ മീനച്ചിലാറ്റിൽ കാണാതായി. ചെക്ക് ഡാമിൽ കുളിക്കുന്നതിനിടെയാണ് അപകടം എന്ന് നാട്ടുകാർ പറഞ്ഞു. ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്ന് അഞ്ചു മണിയോടെയാണ് സംഭവം.

ഒറവയ്ക്കൽ പൊന്നപ്പൻ സിറ്റി സ്വദേശി ജെസ്വിനെയാണ് കാണാതായത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.കിടങ്ങൂർ പോലീസും  ഫയർഫോഴ്സും  രക്ഷാപ്രവർത്തനം നടത്തുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K