24 November, 2023 01:06:23 PM


വ്യാജ ഒപ്പിട്ട് ലക്ഷങ്ങള്‍ തട്ടി; പത്തനംതിട്ടയിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ



പെരുനാട്: പത്തനംതിട്ടയിൽ ലക്ഷങ്ങളുടെ ഫണ്ട്‌ തട്ടിയെടുത്ത കേസിൽ ആരോഗ്യവകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. നിലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് അറ്റൻഡന്‍റ് അട്ടത്തോട് സ്വദേശി രമേശനാണ് അറസ്റ്റിലായത്.

നിലയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍റെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്ന 16.40 ലക്ഷം രൂപയാണ് സൂപ്രണ്ടിന്‍റെ വ്യാജ ഒപ്പിട്ട് ഇയാൾ തട്ടിയെടുത്തത്. പലതവണയായി വ്യാജ ഒപ്പിട്ട് പണം തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. പെരുനാട് പൊലീസാണ് രാവിലെയോടെ ഇയാളെ അറസ്റ്റ് ചെയ്തത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K