10 November, 2023 06:34:59 PM


എ.എസ്.ഐ.എസ്.സി. സ്കൂൾ കലോത്സവം: മാന്നാനം കെ.ഇ യും ഭരണങ്ങാനം അൽഫോൻസയും ജേതാക്കൾ



കോട്ടയം : കൗമാരകലാപ്രതിഭകൾ കലയുടെ വർണവിസ്മയം തീർക്കുന്ന എ.എസ്.ഐ.എസ്.സി. കേരള റീജിയണൽ സ്കൂൾ കലോത്സവം "രംഗോത്സവ് 2023" മാന്നാനം കെ. ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ആരംഭിച്ചു.

എ.എസ്.ഐ.എസ്.സി. റീജിയണൽ വൈസ് പ്രസിഡന്‍റ് സിസ്റ്റർ ലിൻസി ജോർജ് പതാക ഉയർത്തി. എ.എസ്.ഐ.എസ്.സി. കേരള റീജിയണൽ പ്രസിഡന്‍റ്  ഫാ. സിൽവി ആന്‍റണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം നിർവഹിച്ചു. സിനിമാതാരം ചാലി പാല വിശിഷ്ടാതിഥിയായിരുന്നു.

എ.എസ്.ഐ.എസ്.സി കേരള റീജിയണൽ സെക്രട്ടറിയും മാന്നാനം കെ. ഇ. ഇംഗ്ലീഷ് മീഡിയം സ്കൂള്‍ പ്രിൻസിപ്പാളുമായ ഫാ. ജയിംസ് മുല്ലശേരി, പി. റ്റി. എ. പ്രസിഡന്‍റ്  അഡ്വ. ജെയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.



ഇന്നലെ നടന്ന മത്സരങ്ങളിൽ കാറ്റഗറി 1 വിഭാഗത്തിൽ കെ. ഇ.  ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനവും അൽഫോൻസാ റസിഡൻഷ്യൽ സ്കൂൾ രണ്ടാം സ്ഥാനവും ചാവറ ഇന്‍റർനാഷണൽ സ്കൂൾ അമനകര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


കാറ്റഗറി 2 മത്സരങ്ങളിൽ അൽഫോൻസാ റസിഡൻഷ്യൽ സ്കൂൾ ഭരണങ്ങാനം ഒന്നാം സ്ഥാനവും ചാവറ ഇന്‍റർനാഷണൽ സ്കൂൾ അമനകര രണ്ടാം സ്ഥാനവും  കെ. ഇ.  ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K