03 November, 2023 05:19:20 PM
ശബരിമലയിൽ കീടനാശിനിയുള്ള ഏലക്ക ഉപയോഗിച്ച അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി
ന്യൂഡല്‍ഹി: ശബരിമലയിൽ കീടനാശിനി കലർന്ന ഏലക്ക ഉപയോഗിച്ച് തയ്യാറാക്കിയ അരവണ നശിപ്പിക്കാൻ അനുമതി നൽകി സുപ്രീം കോടതി ഉത്തരവ്. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ദേവസ്വം ബോർഡിൻ്റെ ഹർജിയിലാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.