30 October, 2023 09:56:57 PM


സാമ്പത്തിക തട്ടിപ്പ് : ഏറ്റുമാനൂരിലെ ബാങ്ക് മാനേജർക്കും കാഷ്യറിനും കഠിന തടവ്



ഏറ്റുമാനൂർ : സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പിടിയിലായ ഏറ്റുമാനൂർ അർബൻ ബാങ്ക് മാനേജർ സരളകുമാരി, കാഷ്യർ മന്മഥൻ എന്നിവർക്ക് 2 വർഷം വീതം കഠിനതടവും 60,000 രൂപ വീതം പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി.

1996-2003 കാലഘട്ടത്തിൽ ബാങ്ക് മാനേജർമാരായിരുന്ന സരളകുമാരിയും കാഷ്യർ മന്മഥനും ചേർന്ന് ബാങ്കിന്റെ ദൈനംദിന പിരിവിലും വായ്പയിലും 9 ഗുണഭോക്താക്കളുടെ അക്കൗണ്ടിലും തിരിമറി നടത്തി മൊത്തം 3,35,000 രൂപ തട്ടിയെടുത്തതായാണ് കേസ്.  മുൻ ഡി വൈ എസ് പി സി.എ ഡൊമിനിക് രജിസ്റ്റർ ചെയ്ത കേസിൽ മുൻ ഡി വൈ എസ് പി  ജോണി മാത്യു അന്വേഷണം നടത്തി. മുൻ ഡി.വൈ.എസ്.പി പി. കൃഷ്ണകുമാർ കുറ്റപത്രം സമർപ്പിച്ചു.  പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ രാജ് മോഹൻ ആർ ഹാജരായി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K