27 October, 2023 10:11:46 AM


സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു



അൽ ബാഹ: സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി മച്ചിങ്ങൽ ജാഫർ (48) ആണ് മരിച്ചത്. അപകടത്തിൽ ഒരു പാകിസ്ഥാൻ സ്വദേശിയ്ക്കും സൗദി പൗരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സൗദി അൽ ബാഹയിൽ വെച്ചായിരുന്നു അപകടം.

ഷാമഖ് ആശുപത്രിയിൽ അറ്റൻഡറായി ജോലി ചെയ്തുവരികയായിരുന്നു ജാഫ‍ർ. കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനെ വിമാനത്താവളത്തിൽ നിന്ന് കൊണ്ടുവരാനായി പോകുന്ന വഴിയിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ട് അൽബാഹ-ഹഖീഖ് റോഡിൽ വെച്ച് ജാഫ‍ർ ഓടിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

സംഭവസ്ഥലത്ത് വെച്ച് തന്നെ ജാഫർ മരിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാകിസ്ഥാൻ സ്വദേശിയും സൗദി പൗരനും ഹഖീഖ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. 25 വർഷത്തോളമായി പ്രവാസിയായ ജാഫർ തനിമ സാംസ്കാരിക വേദി പ്രവർത്തകനാണ്. മൃതദേഹം ഹഖീഖ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K