21 December, 2025 06:51:06 PM


ദക്ഷിണാഫ്രിക്കയിൽ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്



കേപ്പ് ടൗൺ: ദക്ഷിണാഫ്രിക്കയിൽ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ജോഹാന്നസ്ബർഗിന് പുറത്തുള്ള ഒരു ടൗൺഷിപ്പിലാണ് തോക്കുമായെത്തിയ അജ്ഞാതർ ആക്രമണം നടത്തിയത്. ഈ മാസം ദക്ഷിണാഫ്രിക്കയിലുണ്ടാകുന്ന രണ്ടാമത്തെ വെടിവയ്പ്പാണ് ഇത്. നഗരത്തിന് 40 കിലോമീറ്റർ (25 മൈൽ) തെക്കുപടിഞ്ഞാറായി ബെക്കേഴ്‌സ്‌ഡാലിൽ നടന്ന ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. തോക്കുമായെത്തിയ ആക്രമികൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ പത്ത് പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയത് ആരാണെന്നത് വ്യക്തമല്ലെന്നും പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940