26 October, 2023 03:48:03 PM


കാഞ്ഞിരപ്പള്ളിയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് കൈ കുഞ്ഞ് അടക്കം 5 പേർക്ക് പരിക്ക്



കോട്ടയം: കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിക്ക് സമീപം കാറും, ഓട്ടോയും  കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കൈ കുഞ്ഞ് അടക്കം 5 പേർക്ക് പരിക്ക്. ഒരുമാസം പ്രായമായ കുഞ്ഞടക്കം 3 പേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു .

അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർ മുണ്ടക്കയം 31-ാം മൈൽ സ്വദേശി ഇലവുങ്കൽ ജീസ്, ഓട്ടോയിലുണ്ടായിരുന്ന പാറത്തോട് ഇഞ്ചിയാനി വാലക്കാമറ്റം ലാലി, മകൾ റിയ, റിയയുടെ മകൾ ഒരു മാസം പ്രായമുള്ള കുട്ടി, കാർ ഡ്രൈവർ മുക്കാലി കറ്റുവേലിൽ സാബു എന്നിവർക്കാണ് പരിക്കേറ്റത്.

ഗുരുതരമായി പരിക്കേറ്റ ലാലി, റിയ, റിയായുടെ മകൾ എന്നിവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. റിയയുടെ മകളെ പൊൻകുന്നം ശാന്തി ആശുപത്രിയിൽ ഡോക്ടറെ കാണിച്ചശേഷം തിരികെ വീട്ടിൽ പോകും വഴിയാണ് അപകടം നടന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K