26 October, 2023 09:56:42 AM


പത്തനംതിട്ടയിൽ ഭാര്യയെ കുത്തിക്കൊന്നശേഷം ഭർത്താവ് ജീവനൊടുക്കി



പത്തനംതിട്ട: പത്തനംതിട്ട കുന്നന്താനത്ത് ഭാര്യയെ കുത്തിയശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഇന്ന് പുലർച്ചയോടെയായിരുന്നു സംഭവം. കുന്നന്താനം സ്വദേശി വേണുക്കുട്ടനാണ് ഭാര്യ ശ്രീജയെ (36) കുത്തിയശേഷം ആത്മഹത്യ ചെയ്തത്. കീഴ്വായ്പൂർ പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.


ഭാര്യയെ കുത്തിയ ശേഷം വേണുക്കുട്ടൻ സ്വയം കുത്തുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും വേണുക്കുട്ടൻ മരിച്ചിരുന്നു. ഭാര്യ ശ്രീജ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യയെ മാരകമായി കുത്തി പരിക്കേൽപ്പിച്ച ശേഷമാണ് വേണുക്കുട്ടൻ സ്വയം കുത്തി ജീവനൊടുക്കിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K