24 October, 2023 07:37:26 PM
കുമാരനല്ലൂർ ദേവീക്ഷേത്രം പ്രധാന പൂജാസ്ഥാനീയൻ അച്യുതൻ നമ്പൂതിരി അന്തരിച്ചു
കോട്ടയം: കുമാരനല്ലൂർ ദേവീക്ഷേത്രം പ്രധാന പൂജാസ്ഥാനീയൻ മധുര മന അച്യുതൻ നമ്പൂതിരി (86) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം. സംസ്ക്കാരം നാളെ രാവിലെ 11 ന് ഇല്ലംവളപ്പിൽ. കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലെ ഹെഡ് പോസ്റ്റ് മാസ്റ്റർ ആയിരുന്നു. കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ 60 വർഷത്തോളം പൂജകളിൽ കാർമികൻ ആയിരുന്നു. സഹധർമ്മിണി: തലവടി പട്ടമന ഇല്ലത്ത് ദേവശിഖാമണി, മക്കൾ: സത്യജിത്ത് , സന്ധ്യ , സൗമ്യ . മരുമക്കൾ : സ്മിത, രാജേഷ്, വാസുദേവൻ.