24 October, 2023 08:58:12 AM


മദ്യപിച്ചെത്തി വഴക്കുണ്ടാക്കുന്ന മകനെ കോടാലി കൊണ്ട് അടിച്ച്‌ കൊന്നു; മാതാവ് അറസ്റ്റിൽ



കോട്ടയം: സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ വഴക്കുണ്ടാക്കുന്ന മകനെ 68കാരിയായ മാതാവ് കോടാലി കൊണ്ട് അടിച്ച്‌ കൊന്നു. മുണ്ടക്കയം കുഴിമാവ് 116 ഭാഗത്ത് തോപ്പില്‍ ദാമോദരന്റെ മകൻ അനുദേവൻ (45) ആണ് കൊല്ലപ്പെട്ടത്. മാതാവ് സാവിത്രിയെ മുണ്ടക്കയം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബര്‍ 20നാണ് സംഭവം.

അനുദേവനെ കൈയാലയില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് മാതാവും ബന്ധുക്കളും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ ഇരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെ അനുദേവൻ മരിച്ചു.

എന്നാല്‍ സംഭവത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സ്ഥിരമായി മദ്യപിച്ച്‌ വീട്ടിലെത്തുന്ന അനുദേവൻ മാതാവിനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുന്നത് പതിവായതോടെയാണ് കൊലപ്പെടുത്തിയതെന്ന് മാതാവ് പൊലീസിനോട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K