23 October, 2023 08:06:12 AM


വന്ദേഭാരതിനായി ട്രയിനുകൾ പിടിച്ചിടുന്നതിന് എതിരെ മനുഷ്യാവകാശ കമ്മിഷൻ



കോഴിക്കോട് : വന്ദേഭാരതിനു വേണ്ടി മറ്റു ട്രെയിനുകൾ പിടിച്ചി ടുന്നതു കാരണം മലബാറിലെ ഹ്രസ്വദൂര യാത്രക്കാർ അനുഭവി ക്കുന്ന യാത്രാക്ലേശം മനുഷ്യാവകാശങ്ങളുടെ ലംഘനമായി മാറുന്നതായി മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ്. 

പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ 15 ദി വസത്തിനകം യാത്രാകേശം പരിശോധിച്ച് പരിഹാര നിർദ്ദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് നൽകണമെന്ന് കമ്മിഷൻ നിർദേശിച്ചു. കണ്ണൂർ മുതൽ ഷൊർണൂർ വരെ എല്ലാ ദിവസവും ട്രെയിനുകളെ ആശ്രയിക്കുന്ന ആയിരകണക്കിനു യാത്രക്കാരാണ് കഴിഞ്ഞ രണ്ടു മാസമായി ദുരിതത്തിലായത്. ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതുമൂലം സമയത്തിന് എത്താൻ കഴിയുന്നില്ലെന്നാണ് പ്രധാന പരാതി.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K