21 October, 2023 03:21:55 PM


സര്‍ക്കുലറില്‍ ആര്‍എസ്‌എസിന്‍റെ പേര് പറയുന്നില്ല - ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്



തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് സര്‍ക്കുലറില്‍ എവിടെയും ആര്‍എസ്‌എസിന്‍റെ പേര് പറയുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ അനന്ത ഗോപൻ. ക്ഷേത്രത്തിന്‍റെ വിശ്വാസവും പരിശുദ്ധിയും കാത്തു സംരക്ഷിക്കുവാനാണ് സര്‍ക്കുലറെന്നും അനന്തഗോപൻ പറഞ്ഞു .

ഒരു സംഘടനയുടെയും പരിശീലനമോ പരിപാടികളോ ക്ഷേത്രത്തിന്‍റെ കണക്കില്‍ നടത്താൻ പാടില്ല. ഇതിനാവശ്യമായ പരിശോധനകള്‍ ഉദ്യോഗസ്ഥര്‍ നടത്തും. അതിനുള്ള നിര്‍ദ്ദേശം മാത്രമാണ് സര്‍ക്കുലര്‍. ബിജെപി നേതാക്കളുടെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിവാദത്തില്‍ കെ അനന്ത ഗോപൻ വ്യക്തമാക്കി.

അതേസമയം, ക്ഷേത്രവളപ്പുകളില്‍ ആര്‍എസ്‌എസ് ശാഖകളെ വിലക്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K