12 October, 2023 03:07:27 PM


കോട്ടയം ജില്ലയിലെ അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ വിജിലൻസ് റെയ്ഡ്



കോട്ടയം: കോട്ടയം ജില്ലയിലെ 5 ഗ്രാമ പഞ്ചായത്തുകളിൽ വിജിലൻസ് റെയ്ഡ്. ഓരോ ഗ്രാമ പഞ്ചായത്തിന് കീഴിലും നടന്ന മരാമത്ത് ജോലികളിൽ വൻ ക്രമക്കേടുകളുണ്ടെന്ന പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലയിൽ അഞ്ച് പഞ്ചായത്തുകളിൽ ഒരേ സമയം റെയ്ഡ് നടക്കുന്നത്.

മീനച്ചില്‍, തലയോലപ്പറമ്പ്, കല്ലറ, പായിപ്പാട്, കാഞ്ഞിരപ്പളളി എന്നിവിടങ്ങളിലാണ് കോട്ടയം വിജിലൻസ് യൂണിറ്റിന്‍റെ നേതൃത്വത്തില്‍ റെയ്ഡ്. രാവിലെ പത്തു മണിക്ക് തുടങ്ങിയ പരിശോധന പുരോഗമിക്കുകയാണ്. പൂർണമായ വിവരം കിട്ടിയിട്ടില്ല എങ്കിലും പലയിടത്തും വൻക്രമക്കേടുകൾ കണ്ടെത്തിയതായാണ് അറിയുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K