07 October, 2023 04:31:32 PM


ശാരീരിക ബന്ധത്തിലേർപ്പെട്ടത് ഉഭയസമ്മതത്തോടെ; ഷിയാസിന്‍റെ മൊഴി പുറത്ത്



കാസര്‍കോട്: പീഡനക്കേസിലെ പരാതിക്കാരി തന്നെ ചതിക്കുകയായിരുന്നെന്ന് കേസില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീം. പരാതിക്കാരിയെ വിവാഹം കഴിക്കാമെന്ന് താന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ യുവതി നേരത്തെ വിവാഹം കഴിച്ചതാണെന്നും അതിലൊരു മകനുണ്ടെന്നുമുള്ള വിവരം മറച്ചുവെച്ചുവെന്നും ഷിയാസ് ആരോപിച്ചു. ഇതോടെയാണ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതെന്ന്  ഷിയാസ് കാസര്‍കോട് ചന്തേര പൊലീസിന് മൊഴി നല്‍കി.

ലൈംഗിക പീഡനം നടന്നിട്ടില്ല. ഉഭയസമ്മതത്തോടെയാണ് ലൈംഗിക ബന്ധം ഉണ്ടായിട്ടുള്ളത്. താൻ യുവതിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വാങ്ങിയിട്ടുണ്ട്. പരാതിക്കാരി ഇപ്പോൾ ഉപയോഗിക്കുന്ന കാർ വാങ്ങാനാണ് ഇത് ഉപയോഗിച്ചുവെന്നും ഷിയാസിന്റെ മൊഴിയിൽ പറയുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K