01 October, 2023 11:06:32 AM


ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക ​മ​ണ്ഡ​ലം പ്ര​തി​ഭാ​സം​ഗ​മ​ത്തിൽ സാബു ജോർജിനെ ആദരിച്ചു



വൈക്കം: ക​ടു​ത്തു​രു​ത്തി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​തി​ഭാ​സം​ഗ​മ​വും എം​എ​ല്‍എ എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് ദാ​ന ച​ട​ങ്ങും യൂ​ണി​വേ​ഴ്‌​സി​റ്റി പ​രീ​ക്ഷ​ക​ളി​ലെ റാ​ങ്ക് ജേ​താ​ക്ക​ളെ​യും വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ​യും എ​സ്എ​സ്എ​ല്‍സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഫു​ള്‍ എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ​യും പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് കടുത്തുരുത്തിയിൽ നടന്നു.

കേ​ര​ള ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് സമ്മേളനം  ഉ​ദ്ഘാ​ട​നം ചെയ്തു. കോട്ടയം ജില്ലയിലെ മികച്ച അസിസ്റ്റന്റ് കൃഷി ഓഫിസർക്കുള്ള അവാർഡ് ലഭിച്ച കുറവിലങ്ങാട് കൃഷിഭവൻ അസിസ്റ്റന്റ് കൃഷി ഓഫിസർ ഒറ്റക്കണ്ടത്തിൽ സാബു  ജോർജ്ജിനെ സമ്മേളനത്തിൽ ആദരിച്ചു.

കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ളു​ടെ​യും വി​വി​ധ അ​ക്കാ​ദ​മി​ക​ളു​ടെ​യും അ​വാ​ര്‍ഡു​ക​ളും പു​ര​സ്‌​കാ​ര​ങ്ങ​ളും നേ​ടി​യി​ട്ടു​ള്ള​വ​രെ​യും ഉ​ന്ന​ത സാ​മൂ​ഹി​കാം​ഗീ​കാ​രം നേ​ടി​യ പു​ത്ത​ന്‍ പ്ര​തി​ഭ​ക​ളെ​യും ക​ലാ, കാ​യി​ക, സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ലെ ശ്ര​ദ്ധേ​യ വ്യ​ക്തി​ത്വ​ങ്ങ​ളെ​യും യോ​ഗ​ത്തി​ല്‍ ആ​ദ​രി​ച്ചു. 

ജി​ല്ലാ ക​ള​ക്‌​ട​ര്‍ വി. ​വി​ഗ്‌​നേ​ശ്വ​രി, മു​ന്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ര്‍ ഋ​ഷി​രാ​ജ് സിം​ഗ്, സി​നി​മാ​സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ ദി​ലീ​ഷ് പോ​ത്ത​ന്‍, സി​നി​മാ നി​ര്‍മാ​താ​ക്ക​ളാ​യ ലി​ന്‍സ്റ്റി​ന്‍ സ്റ്റീ​ഫ​ന്‍, സ​ന്തോ​ഷ് ടി. ​കു​രു​വി​ള, സി​നി​മ-​സീ​രി​യ​ല്‍ താ​രം നീ​നാ​കു​റു​പ്പ്, ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​വി. സു​നി​ല്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K