24 September, 2023 04:41:20 PM


കോടിമതയിൽ യു ടേൺ എടുത്ത ലോറി നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച് അപകടം



കോട്ടയം: എം.സി റോഡിൽ കോട്ടയം കോടിമത നാലുവരിപ്പാതയിൽ യു ടേൺ എടുത്ത ലോറി  നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിച്ച്  അപകടം. അപകടത്തിൽ കോട്ടയം ജില്ലാ ആശുപത്രി ജീവനക്കാരനായ ചിങ്ങവനം പ്ലാപ്പറമ്പിൽ ലിജുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോട്ടയം ജില്ല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടു കൂടിയായിരുന്നു അപകടം.  ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടിക്ക് ശേഷം ചിങ്ങവനത്തെ വീട്ടിലേക്ക് പോകുകയായിരുന്നു സ്കൂട്ടർ യാത്രക്കാരൻ. ഈ സമയം കോടിമത നാലുവരിപ്പാതയിൽ യൂട്ടേൺ എടുത്ത ലോറി ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടുയുടെ ആഘാതത്തിൽ റോഡിൽ വീണ ഇദ്ദേഹത്തിന്‍റെ സ്കൂട്ടറിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.

ലോറിയ്ക്കടിയിൽ കുടുങ്ങിയ ലിജു അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതുവഴി എത്തിയ ജില്ലാ ആശുപത്രിയിലെ മറ്റൊരു ജീവനക്കാരനാണ് കാറിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. ലിജുവിന്‍റെ കൈയ്ക്ക് പൊട്ടലുണ്ട്. ലോറി അശ്രദ്ധമായി പിന്നോട്ടെടുത്തതാണ് അപകടത്തിന് കാരണം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K