14 September, 2023 01:09:20 PM
ഗൃഹനാഥൻ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു
തൃശൂർ: മണ്ണുത്തിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഗ്രഹനാഥന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ മകനും പേരക്കുട്ടിയും മരിച്ചു. ജോജി (38), മകന്‍ ടെണ്ടുല്‍ക്കര്‍ (12) എന്നിവരാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും.
ചിറക്കാക്കോട് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. ജോജിയുടെ ഭാര്യ ലിജിക്കും പൊളളലേറ്റിരുന്നു. ഇവരുടെ നിലയും ഗുരുതരമാണ്. ഇവരും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഭാര്യയെ മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമാണ് മകനും കുടുംബവും കിടക്കുന്ന മുറിയിലേക്ക് ജോണ്‍സന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. കൃത്യം നടത്തിയ ശേഷം ജോൺസനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. ജോൺസണ്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.