10 September, 2023 01:22:29 PM


പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവം; കൊലക്കുറ്റത്തിന് കേസെടുത്തു



തിരുവനന്തപുരം: പത്താം ക്ലാസുകാരൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത് പൊലീസ്. കാട്ടാക്കട പൂവച്ചലിൽ ആയിരുന്നു സംഭവം. വാഹനമോടിച്ച പ്രിയരഞ്ജനെ പ്രതിയാക്കിയാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാനിയമം 302ആം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ 31 നാണ് ആദിശേഖർ വാഹനമിടിച്ച് മരിച്ചത്. പ്രതി ദിവസങ്ങൾക്ക് മുൻപേ ആസൂത്രണം ആരംഭിച്ചുവെന്നും കൊലപാതകം നടത്തിയ സ്ഥലത്ത് പല ദിവസമെത്തി പ്രതി നിരീക്ഷിച്ചുവെന്നും ആദിശേഖറിന്‍റെ ചെറിയച്ഛൻ അജന്തകുമാർ പറഞ്ഞു.

മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. നിലവിൽ നരഹത്യക്കാണ് കേസ് എടുത്തിരുന്നത്. സി സി ടി വി ദൃശ്യം പുറത്തു വന്നതോടെ പൊലീസ് നരഹത്യക്ക് കേസെടുക്കുകയായിരുന്നു.നാല് സംഘമായി തിരിഞ്ഞ് അന്വേഷണം നടക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K