01 September, 2023 12:29:39 PM
സീനിയര്‍ ഡോക്ടർക്കെതിരേ പീഡന പരാതിയുമായി വനിതാ ഡോക്ടർ
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കെതിരെ പീഡന പരാതിയുമായി വനിതാ ഡോക്ടർ. 2019 ൽ ഹൗസ് സർജനായി സേവനമനുഷ്ഠിക്കുന്ന സമയത്ത് മുതിർന്ന ഡോക്ടർ ശരീരത്തിൽ കയറി പിടിക്കുകയും ബലമായി മുഖത്ത് ചുംബിക്കുകയും ചെയ്തെന്നാണ് പരാതി.
ആരോഗ്യവകുപ്പ് ഡയറക്ടർക്കും ആശുപത്രി സൂപ്രണ്ടിനും ഇ മെയിൽ വഴി വനിതാ ഡോക്‌ടർ പരാതി നൽകിട്ടുണ്ട്. പരാതി പരിശോധിച്ച ശേഷ പൊലീസിന് കൈമാറുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ആരോപണവിധേയനായ ഡോക്ടർ ഇപ്പോഴും സർവ്വീസിൽ തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്.