25 August, 2023 04:36:44 PM


നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ആറാം തവണയും തളളി



കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ആറാം തവണയും തളളി. 2017 ഫെബ്രുവരിയില്‍ അറസ്റ്റിലായത് മുതല്‍ വിചാരണ തടവുകാരനായി തുടരുകയാണ് ഇയാള്‍. 

ഇക്കഴിഞ്ഞ ഏപ്രിലില്‍ പിതാവിന്‍റെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പള്‍സര്‍ സുനിക്ക് കോടതി താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു.

നടിയെ തട്ടിക്കൊണ്ടുപോയി കാറില്‍ കയറ്റി ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഫോട്ടോയെടുക്കുകയും ചെയ്തുവെന്നതാണ് സുനിക്കെതിരായ കേസ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K