09 August, 2023 01:55:03 PM


സംസ്ഥാനത്തിന്‍റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം; പ്രമേയം പാസ്സാക്കി നിയമസഭ



തിരുവനന്തപുരം:  സംസ്ഥാനത്തിന്‍റെ നാമധേയം ഭാഷാപരമായി കേരളം എന്നാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഭാഷകളിലും സംസ്ഥാനത്തിന്‍റെ പേര് 'കേരളം' എന്നാക്കി മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്യുന്ന പ്രമേയം നിയസഭ പാസ്സാക്കി.

മുഖ്യമന്ത്രിയാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചത്. ഭരണഘടന അനുസരിച്ച് ഇതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

പ്രമേയം പാസാക്കിയതോടെ 'കേരള' എന്നുള്ളത് 'കേരളം' എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്‍റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്‍റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K