31 July, 2023 04:46:47 PM


തൃശൂരില്‍ പിടിയിലായ എം വി ഐയുടെ മേലുകാവിലെ വീട്ടിലും റെയ്ഡ്; ഒട്ടനവധി രേഖകള്‍ കണ്ടെത്തി



കോട്ടയം; തൃശൂര്‍ തൃപയാറില്‍ പിടിയിലായ സബ് ആർടി ഓഫിസ് എംവിഐ സി.എസ്. ജോർജിന്‍റെ കോട്ടയം  മേലുകാവിലെ വീട്ടില്‍ റെയ്ഡ്. വീട്ടില്‍ നിന്ന്  ഒട്ടനവധി രേഖകള്‍ കണ്ടെത്തി. പരിശോധനയില്‍ അഞ്ചോളം ബാങ്കുകളിലെയും ഏഴിലധികം ചിട്ടി, മ്യൂചല്‍ ഫണ്ട് തുടങ്ങി ഒട്ടേറെ സാമ്പത്തിക ഇടപാടുകളുടെ രേഖകളും ആധാരങ്ങളും കണ്ടെത്തി. 



പുക പരിശോധന കേന്ദ്രത്തിന്‍റെ അനുമതിയ്ക്കായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ സി എസ് ജോർജും ഏജന്‍റായ അഷ്‌റഫും പിടിയിലായത്. ഇതേതുടര്‍ന്നാണ് കോട്ടയത്തുനിന്നുള്ള വിജിയലന്‍സ് സംഘം ജോര്‍ജിന്‍റെ മോലുകാവിലെ വീട്ടിലെത്തിയത്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K