27 July, 2023 07:58:28 PM
കാപ്പ ചുമത്തി കാഞ്ഞിരപ്പള്ളി സ്വദേശിയെ കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി
കോട്ടയം: കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവ്പുറത്ത് വീട്ടിൽ ഫൈസൽ ഷാജി (30) എന്നയാളെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും 9 മാസത്തേക്ക് നാടുകടത്തിയത് . ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാൾ കഴിഞ്ഞ കുറെ നാളുകളായി കാഞ്ഞിരപ്പള്ളി സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, അടിപിടി,പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത് തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.