27 July, 2023 05:30:40 PM
കുടുംബവഴക്ക്; ഉത്തര്‍പ്രദേശില്‍ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. റഖീബ് എന്ന യുവാവിന്‍റെ ആക്രമണത്തിൽ ഭാര്യയായ ഖാലിദയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് പിന്നാലെ കുടുംബാംഗങ്ങളുമായി ഇയാൾ ഒളിവില്‍ പോയി.
13 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ തമ്മില്‍ പതിവായി വാക്കുതര്‍ക്കം ഉണ്ടായിരുന്നു എന്നാണ് അയല്‍വാസികള്‍ പറയുന്നത്. കഴിഞ്ഞ മാസം ഇരുവരും തമ്മിലുള്ള തര്‍ക്കത്തിന് പിന്നാലെ ഖാലിദ അവരുടെ മാതാപിതാക്കളുടെ അടുത്തേക്ക് താമസം മാറിയിരുന്നു.
ഇന്നലെ റഖീബ് ഇവരെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം വച്ചുള്ള ആക്രമണത്തില്‍ ഖാലിദയുടെ കഴുത്ത് മുറിഞ്ഞ് മരണം സംഭവിക്കുകയായിരുന്നു. പ്രതിക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി.