20 July, 2023 03:35:14 PM


മണിപ്പൂരിൽ ഉടൻ നടപടി വേണം; കേന്ദ്ര–സംസ്ഥാന സർക്കാരുകൾക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം



ന്യൂഡല്‍ഹി: മണിപ്പൂർ കലാപത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് അന്ത്യശാസനവുമായി സുപ്രീംകോടതി. ഉടൻ നടപടിയെടുക്കാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകി. 

നടപടിയെടുക്കാൻ അധിക സമയം അനുവദിക്കാനാവില്ലെന്ന് പറഞ്ഞ കോടതി സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതി ഇടപെടുമെന്നും കൂട്ടിച്ചേർത്തു. സുപ്രീംകോടതി സ്വമേധയാ കേസ് എടുത്തു. വെള്ളിയാഴ്ച കേസ് പരിഗണിക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K