18 July, 2023 11:06:10 AM
കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റിവെച്ചു

തിരുവനന്തപുരം: നാളെ നടക്കാനിരുന്ന 2022 കേരള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം മാറ്റി വച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ സംസ്ഥാനത്ത് ഇന്നും നാളെയും ദുഃഖാചരണം നടക്കുന്നതിന്‍റെ പശ്ചാലത്തിലാണ് പുരസ്ക്കാര പ്രഖ്യാപനം മാറ്റിവച്ചത്.
വെള്ളിയാഴ്ച്ച വൈകിട്ട് മുന്നുമണിക്ക് സെക്രട്ടേറിയേറ്റിലെ പി.ആർ. ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ മന്ത്രി സജി ചെറിയാൻ ചലച്ചിത്ര പുരസ്ക്കാരങ്ങൾ പ്രഖ്യാപിക്കും