13 July, 2023 06:25:01 PM
ഭൂമി തര്‍ക്കം; ഗുജറാത്തില്‍ രണ്ട് സഹോദരങ്ങളെ മര്‍ദിച്ചു കൊന്നു
അഹ്‍മദാബാദ്: ഗുജറാത്തില്‍ ഭൂമി തര്‍ക്കത്തിനിടെ മര്‍ദനമേറ്റ് രണ്ട് സഹോദരങ്ങള്‍ മരിച്ചു. സുരേന്ദ്രനഗറിലെ ചൂഡ താലൂക്കില്‍പ്പെട്ട സാമാദിയാല ഗ്രാമത്തില്‍ ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ദളിത് വിഭാഗത്തില്‍പെട്ട ആല്‍ജി പര്‍മാര്‍ (60), സഹോദരന്‍ മനോജ് പര്‍മാര്‍ (54) എന്നിവരാണ് കൊല്ലപ്പെട്ടത്.
മര്‍ദനത്തെ തുടര്‍ന്ന് സുരേന്ദ്രനഗര്‍ ഠൗണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇരുവരും ബുധനാഴ്ച രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന പരുല്‍ബെന്‍ പര്‍മാര്‍ എന്ന സ്ത്രീയുടെ പരാതിപ്രകാരം ഇന്ന് രാവിലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവര്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റിട്ടുണ്ട്. കതി ദര്‍ബാര്‍ വിഭാഗക്കാരായ അഞ്ച് പേരെയും തിരിച്ചറിയാനാവാത്ത പതിനഞ്ചോളം പേരെയും പ്രതിചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.