12 July, 2023 12:08:51 PM
അധ്യാപകന്‍റെ കൈവെട്ടിയ കേസ്: ആറു പേരെ ശിക്ഷിച്ചു അഞ്ച് പേരെ വെറുതെവിട്ടു
കൊച്ചി: തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈവെട്ടിയ കേസിൽ രണ്ടാംഘട്ട വിധി കൊച്ചി എന്‍ഐഎ കോടതി പ്രസ്താവിച്ചു. ഭീകരപ്രവർത്തനം, ഗൂഢാലോചന, ആയുധം കൈവശം വെക്കല്‍, ഒളിവിൽ പോയത്, കാറിന് നാശം വരുത്തിയത്, പ്രൊഫസറെ ആയുധം ഉപയോഗിച്ച് ആക്രമിക്കുക, വധശ്രമം അടക്കം വിവിധ വകുപ്പുകൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസില്‍ ആറ് പേരെ ശിക്ഷിക്കുകയും 5 പേരെ വെറുതെ വിട്ടു.