11 July, 2023 07:27:33 PM


സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു



കോട്ടയം: സംസ്ഥാന യുവജനക്ഷേമ ബോർഡ് 2022-ലെ സ്വാമി വിവേകാനന്ദൻ യുവ പ്രതിഭാ പുരസ്‌ക്കാരത്തിനുള്ള നാമനിർദേശവും മികച്ച യുവജന ക്ലബ്ബുകൾക്കുള്ള പുരസ്‌കാരത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. വ്യക്തിഗത പുരസ്‌കാരത്തിനായി അതത് മേഖലകളിലെ പതിനെട്ടിനും 40 വയസിനും മധ്യേ പ്രായമുള്ള യുവജനങ്ങളെയാണ് നാമനിർദേശം ചെയ്യേണ്ടത്. 

സാമൂഹ്യ പ്രവർത്തനം, മാധ്യമ പ്രവർത്തനം (അച്ചടിമാധ്യമം). മാധ്യമ പ്രവർത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം(വനിത), കായികം (പുരുഷൻ), സംരംഭകത്വം, കൃഷി, ഫോട്ടോഗ്രാഫി എന്നീ മേഖലകളിൽനിന്നായി 10 പേർക്കാണ് പുരസ്‌കാരങ്ങൾ നൽകുന്നത്. സ്വയം അപേക്ഷ സമർപ്പിക്കാനാവില്ല. അതത് മേഖലകളുമായി ബന്ധപ്പെട്ട ഏതൊരാൾക്കും മറ്റൊരാളെ നാമനിർദേശം ചെയ്യാം. പുരസ്‌ക്കാരത്തിന് അർഹരാകുന്നവർക്ക് 50,000/- രൂപയും, പ്രശസ്തി പത്രവും നൽകും.

സംസ്ഥാന യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള യൂത്ത്/യുവ/അവളിടം (യുവതി ക്ലബ്ബ്)ക്ലബ്ബുകളിൽ നിന്നും പുരസ്‌കാരത്തിനായി അപേക്ഷ ക്ഷണിക്കുന്നു. ജില്ലാതലത്തിൽതെരെഞ്ഞെടുക്കുന്ന മികച്ച ക്ലബ്ബിന് 30,000/-രൂപയും, പ്രശസ്തി പത്രവും, പുരസ്‌ക്കാരവും നൽകും. സംസ്ഥാനതലത്തിൽ പുരസ്‌കാരം നേടുന്ന ക്ലബ്ബിന് 50,000/- രൂപയും പ്രശസ്തി പത്രവും ലഭിക്കും.

അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 25, മാർഗ്ഗ നിർദ്ദേശങ്ങളും, അപേക്ഷ ഫോമും യുവജനക്ഷേമ ബോർഡിന്റെ www.ksywb.kerala.gov.in എന്ന വെബ്‌സൈറ്റിലും, കോട്ടയം ജില്ലാ യുവജന കേന്ദ്രം ഓഫീസിലും ലഭ്യമാണ്. ഫോൺ: 0481 - 2561105, 9446100081


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K