08 July, 2023 11:23:12 AM
തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട ഗുണ്ടാതലവൻ ഏറ്റുമുട്ടലിൽ മരിച്ചു
ജയ്പുർ: രാജസ്ഥാനിൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുണ്ടാ തലവൻ കൊല്ലപ്പെട്ടു. പോലീസ് തലയ്ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച ഓം പ്രകാശ് എന്നയാളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം രാജസ്ഥാനിലെ ബാർമറിലാണ് ഏറ്റുമുട്ടലുണ്ടായത്.
അക്രമികൾ വെടിയുതിർത്തതോടെ ജോധ്പുർ, ബാർമർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ പ്രത്യാക്രമണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഓംപ്രകാശിനെ വെടിയേറ്റത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ഗുണ്ടാത്തലവനായ കോശലാറാമിന് പരിക്കുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോശലറാമിന്റെ തലയ്ക്ക് പോലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.