28 June, 2023 03:30:56 PM
ദുരഭിമാനക്കൊല: അച്ഛൻ മകളെ കഴുത്തുഞെരിച്ചു കൊന്നു; യുവാവ് ആത്മഹത്യ ചെയ്തു
ബെംഗ്ലൂരു: ദളിത് യുവാവിനെ പ്രണയിച്ചതിന്‍റെ പേരിൽ മകളെ കഴുത്തുഞെരിച്ചു കൊന്നു. കോലാർ സ്വദേശി പ്രീതിയാണ് മരിച്ചത്. സംഭവത്തിൽ പ്രീതിയുടെ പിതാവ് കൃഷ്ണമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രീതിയുടെ മരണവാർത്തയറിഞ്ഞ ദളിത് യുവാവ് ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു.
ബിരുദ വിദ്യാർഥിനിയായ പ്രീതി കഴിഞ്ഞ ഒരു വർഷമായി ഗംഗാധറുമായി പ്രണയത്തിലായിരുന്നു. ഇതു അറിഞ്ഞ പിതാവ് മറ്റൊരു വിവാഹാലോചനയുമായി വന്നു. വിവാഹത്തിനോട് എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് പ്രതീയും അച്ഛനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടയിൽ കൃഷ്ണമൂർത്തി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.