28 June, 2023 01:19:58 PM
പ്രിയ വർഗീസിനെ നിയമിക്കാമെന്ന് സർവകലാശാലയ്ക്ക് നിയമോപദേശം
കണ്ണൂർ: ഡോ. പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാമെന്ന് കണ്ണൂർ സർവകലാശാലയ്ക്ക് സ്റ്റാൻഡിങ് കോൺസലിന്‍റെ നിയമോപദേശം. പ്രിയ വർഗീസിന് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവോടെ ഗവർണറുടെ സ്റ്റേ ഇല്ലാതായെന്നാണ് നിയമോപദേശം. കോടതി ഉത്തരവ് രേഖാമൂലം ഗവർണറെ അറിയിക്കണം. അതിനു ശേഷം നിയമന നടപടികളുമായി മുന്നോട്ടു പോകാം.
പ്രിയ വർഗീസിന് അനുകൂലമായ വിധിക്കെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്ന് കേസിലെ പരാതിക്കാരൻ ഡോ. ജോസഫ് സ്കറിയ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത്തരമൊരു അപ്പീലിൽ തന്‍റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് നൽകരുതെന്ന് കാണിച്ച് പ്രിയ വർഗീസ് സുപ്രീം കോടതിയിൽ തടസ ഹർജി നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിയമനവുമായി മുന്നോട്ടു പോകുന്നതിൽ തടസമില്ലെന്ന് നിയമോപദേശം നൽകിയിരിക്കുന്നത്.