25 June, 2023 11:04:43 AM
പത്തനംതിട്ട റാന്നിയിൽ ക്രിമിനൽ കേസ് പ്രതി യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു
പത്തനംതിട്ട: യുവതിയെ വീട്ടിൽ കയറി യുവാവ് വെട്ടിക്കൊന്നു. പത്തനംതിട്ടയിലെ റാന്നി കീക്കൊഴൂരിലാണ് സംഭവം. 28 വയസുകാരി രജിതയാണ് കൊല്ലപ്പെട്ടത്. മുൻ പരിചയക്കാരൻ അതുല്‍ സത്യൻ എന്ന ആളാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയത്.
അക്രമം തടയാൻ ശ്രമിച്ച യുവതിയുടെ അച്ഛൻ, അമ്മ , അനുജത്തി തുടങ്ങിയവര്‍ക്കും വെട്ടേറ്റു. രജിതയുടെ അച്ഛന്‍ വി.എ.രാജു(60), അമ്മ ഗീത(51), സഹോദരി അമൃത(18) തുടങ്ങിയവര്‍ക്കാണ് വെട്ടേറ്റത്. ഇതില്‍ രാജുവിന്‍റെ നില ഗുരുതരമാണ്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജുവിന് അടിയന്തരശസ്ത്രക്രിയ നടത്തി.
ആക്രമണസമയത്ത് ഇരുവരുടെയും മക്കളായ ഭദ്രി(4), ദര്‍ശിത്(2) എന്നിവര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും, ബഹളം കേട്ടെത്തിയവര്‍ സ്ഥലത്തുനിന്ന് മാറ്റിയതിനാല്‍ കുട്ടികള്‍ രക്ഷപ്പെട്ടു. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതുല്‍ എന്നും പോലീസ് അറിയിച്ചു. ശനിയാഴ്ച രജിതമോള്‍ അതുലിനെതിരേ റാന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്ന് പോലീസ് വ്യക്തമാക്കുന്നു.