18 June, 2023 02:01:50 PM
ബോളിവുഡ് നടി അമീഷ പട്ടേൽ ചെക്ക് കേസിൽ റാഞ്ചി കോടതിയിൽ കീഴടങ്ങി
റാഞ്ചി: ചെക്ക് കേസിൽ ബോളിവുഡ് നടി അമീഷ പട്ടേൽ കോടതിയിൽ കീഴടങ്ങി. ശനിയാഴ്ച റാഞ്ചിയിലെ കോടതിയിൽ കീഴങ്ങിയത്. സീനിയർ ഡിവിഷൻ ജഡ്ജി ഡി.എൻ. ശുക്ല കേസിൽ അമീഷ പട്ടേലിന് ജാമ്യം നൽകി. ഈ മാസം 21ന് വീണ്ടും കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടു.
2018 ലാണ് കേസിനാസ്പദമായ സംഭവം. ജാർഖണ്ഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിനിമാ നിർമാതാവ് അജയ് കുമാർ നൽകിയ കേസിലാണ് അമീഷ നിയമനടപടി നേരിടുന്നത്. ദേസി മാജിക്ക് എന്ന സിനിമയിൽ അഭിനയിക്കാനായി 2.5 കോടി രൂപയാണ് അമീഷ കൈപറ്റിയത്. എന്നാൽ താരം സിനിമയിൽ നിന്ന് പിന്മാറി.
തുടർന്ന് 2.5 കോടി രൂപയുടെ ചെക്ക് മടക്കി നൽകിയെങ്കിലും പണമില്ലാത്തതിനാൽ മടങ്ങുകയായിരുന്നു. കേസിൽ നിരവധി തവണ അമീഷാ പട്ടേലിന് കോടതി സമൻസ് അയച്ചിരുന്നു. ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.