12 June, 2023 09:36:52 AM
നടക്കില്ലെന്ന് കരുതിയ കാര്യങ്ങളെല്ലാം സംസ്ഥാനത്ത് നടന്നത് 2016ന് ശേഷം - മുഖ്യമന്ത്രി
ന്യൂയോര്‍ക്ക്: പറഞ്ഞതെല്ലാം പാലിക്കുന്ന സര്‍ക്കാരാണ് നിലവില്‍ കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനം തുടര്‍ഭരണം നല്‍കിയത് വാഗ്ദാനങ്ങള്‍ പാലിക്കാനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ നടന്ന ലോക കേരള സഭയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏഴ് വര്‍ഷമായി സംസ്ഥാനത്ത് മാതൃകാഭരണമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
2016ന് ശേഷമാണ് നടക്കില്ലെന്ന് കരുതിയ കാര്യങ്ങളെല്ലാം സംസ്ഥാനത്ത് നടന്നത്. അത് വരെ നിരാശയിലായിരുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ പ്രത്യാശയും പ്രതീക്ഷയും കൈവന്നിരിക്കുകയാണ്. ഗെയ്ല്, കെ ഫോണ്‍, റോഡ് വികസന പദ്ധതികള്‍ തുടങ്ങിയവ മുഖ്യമന്ത്രി ഉദാഹരണമായി ചൂണ്ടിക്കാട്ടി.