10 June, 2023 01:37:59 PM


തമിഴ് നടനും യുവ സംവിധായകനുമായ ശരണ്‍ രാജ് വാഹനാപകടത്തില്‍ മരിച്ചു



ചെന്നൈ: തമിഴ് നടനും യുവ സംവിധായകനുമായ ശരണ്‍ രാജ്(29) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയിലെ കെ.കെ. നഗറില്‍ കഴിഞ്ഞ ദിവസം രാത്രി നടന്ന അപകടത്തിലാണ് ശരണ്‍ രാജ് മരണപ്പെട്ടത്.

സംവിധായകൻ വെട്രിമാരന്‍റെ അസിസ്റ്റന്‍റായിരുന്നു ശരണ്‍. തമിഴ് നടനായ പളനിയപ്പന്‍റെ കാറും ശരണ്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശരണ്‍ താമസസ്ഥലത്തേക്ക് പോകവെയായിരുന്നു അപകടം. സംഭവസ്ഥലത്തുവെച്ചുതന്നെ നടൻ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം, അപകടസമയത്ത് പളനിയപ്പൻ മദ്യപിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വെട്രിമാരന്‍റെ വട ചെന്നൈയില്‍ ശരണ്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിരുന്നു. വട ചെന്നൈ, അസുരൻ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഏതാനും സിനിമകളില്‍ സഹനടനായ പളനിയപ്പൻ ഒടുവില്‍ അഭിനയിച്ചത് രജനി മുരുകൻ, ചന്ദ്രമുഖി-2 എന്നീ ചിത്രങ്ങളാണെന്നും പോലീസ് അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K