05 June, 2023 09:23:07 AM


കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിന് സമീപം കൊലപാതകം; ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു



കണ്ണൂര്‍: കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിന് സമീപം ഡ്രൈവറെ കുത്തിക്കൊന്നു. കണിച്ചാര്‍ സ്വദേശി ജിന്‍റോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന. 

ലോറിക്കുള്ളിൽ വെച്ചാണ് ഡ്രൈവർ ജിന്‍റോയ്ക്ക് കുത്തേറ്റതെന്ന് എ സി പി രത്നകുമാർ പറഞ്ഞു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ നൂറ് മീറ്റർ അകലെ വെച്ച് കുഴഞ്ഞ് വീണു. കവർച്ചയാണോ ആക്രമിയുടെ ലക്ഷ്യം എന്ന് ഉറപ്പിച്ചിട്ടില്ലെന്നും എസിപി കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K