01 June, 2023 10:58:47 PM
അതിരമ്പുഴ സ്വദേശി യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു
ഏറ്റുമാനൂർ : കോട്ടയം അതിരമ്പുഴ കോട്ടമുറി ഭാഗത്ത് മാടപ്പള്ളി വീട്ടിൽ കുട്ടൂസ് എന്ന് വിളിക്കുന്ന ബിബിൻ ബെന്നി (27) എന്നയാളെ കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഇയാള്‍ക്ക് ഏറ്റുമാനൂര്‍ സ്റ്റേഷനിൽ കൊലപാതകശ്രമം, കഞ്ചാവ് വില്പന, ക്വട്ടേഷന്‍, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകൾ നിലവിലുണ്ട്. ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.