27 May, 2023 03:41:44 PM


അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് വനംവകുപ്പ്; കമ്പത്ത് നിരോധനാജ്ഞ



കമ്പം: കമ്പത്തെ ജനവാസമേഖലയിലെ സമാധാന ജീവിതത്തിന് അരിക്കൊമ്പൻ എന്ന  ആന വെല്ലുവിളിയാണെന്ന് വ്യക്തമാക്കിയാണ് മയക്കുവെടിവച്ച് ഉൾക്കാട്ടിലേക്ക് മാറ്റുമെന്ന് തമിഴ്നാട് ഉത്തരവില്‍ പറയുന്നത്.

കൊമ്പനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ് വാരത്തേക്ക് മാറ്റാനാണ് നീക്കം. തമിഴ്നാടിലെ കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരിക്കൊമ്പൻ ഇപ്പോൾ പുളിമരതോട്ടത്തിലൂടെ ഓടി നടക്കുകയാണ്. വനം വകുപ്പുദ്യോഗസ്ഥർ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടുകയായിരുന്നു.

ഇനിയും ജനവാസ മേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. അതിനിടെ, കൊമ്പന് വനംവകുപ്പ് ഭക്ഷണം എത്തിച്ച് നല്‍കി. തെങ്ങോല, വാഴ വെള്ളം എന്നിവയാണ് എത്തിച്ചത്. 






Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K