26 May, 2023 11:37:20 AM
നടന്‍ ആശിഷ് വിദ്യാര്‍ഥിക്ക് 60-ാം വയസില്‍ രണ്ടാം വിവാഹം; വധു അസം സ്വദേശി രുപാലി ബറുവ
മുംബൈ: തെന്നിന്ത്യന്‍ സിനിമാസ്വാദകര്‍ക്കെല്ലാം ഏറെ സുപരിചതനായ നടന്‍ ആശിഷ് വിദ്യാര്‍ഥി വീണ്ടും വിവാഹിതനായി. അറുപതാം വയസില്‍ രണ്ടാം വിവാഹം കഴിച്ചിരിക്കുകയാണ് ഇദ്ദേഹം. അസം സ്വദേശിയും ഫാഷന്‍ ഡിസൈനറുമായ രുപാലി ബറുവയാണ് വധു. ഇന്നല രാവിലെ ആയിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ നടി രജോഷിയെ ആയിരുന്നു ആശിഷ് വിദ്യാര്‍ഥി വിവാഹം ചെയ്തിരുന്നത്. ഈ ബന്ധത്തില്‍ ആര്‍ത് എന്നൊരു മകനുമുണ്ട് ഇദ്ദേഹത്തിന്.
പൊതുവെ സിനിമാതാരങ്ങളുടെ വിവാഹമോ മറ്റ് വിശേഷങ്ങളോ എല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധയാകര്‍ഷിക്കാറുണ്ട്. എന്നാല്‍ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹം ശ്രദ്ധേയമാകുന്നത് അദ്ദേഹത്തിന്‍റെ പ്രായം കൊണ്ടാണ്. അറുപത് വയസിലും ഇങ്ങനെയൊരു തീരുമാനമെടുത്ത് ധൈര്യപൂര്‍വം അത് പരസ്യമായി ചെയ്തുവെന്നതിന് ധാരാളം പേര്‍ ഇദ്ദേഹത്തെ അഭിനന്ദിക്കുന്നുണ്ട്.
അതേസമയം സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തെ വിമര്‍ശിച്ചും പരിഹസിച്ചുമുള്ള കമന്‍റുകളും ഏറെ വരുന്നുണ്ട്. ഇവിടെയും പ്രായം തന്നെയാണ് പ്രധാന ചര്‍ച്ചയാകുന്നത്. പലരും ഇവരുടെ വിവാഹഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.