25 May, 2023 07:30:43 PM


പ്രകൃതിവിരുദ്ധ പീഡനം: മധ്യവയസ്കൻ അറസ്റ്റിൽ



എരുമേലി: പ്രായപൂർത്തിയാകാത്ത കുട്ടിയോട് പ്രകൃതിവിരുദ്ധ പീഡനം നടത്തിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. പുഞ്ചവയൽ  പാക്കാനം പുത്തൻലയത്തിൽ  വീട്ടിൽ വിശ്വംഭരൻ  (68) എന്നയാളെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ നേരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം നടത്തുകയായിരുന്നു. പരാതിയെ തുടർന്ന് എരുമേലി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ ബിജു. ഇ.ഡി യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K