24 May, 2023 08:34:01 AM
3കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അമ്മയും സുഹൃത്തും തൂങ്ങി മരിച്ച നിലയില്‍
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. അമ്മയും മൂന്ന് കുട്ടികളും അമ്മയുടെ സുഹൃത്തിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു.
കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു. കുട്ടികളായ സൂരജ്, സുജിൻ, സുരഭി എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. കുട്ടികളെ സ്റ്റെയർ കേസിൽ കെട്ടിതൂക്കിയ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.