06 May, 2023 07:11:04 PM


മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമം : യുവാവ് അറസ്റ്റിൽ



കോട്ടയം: ചിങ്ങവനത്ത് മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം ഗോമതികവല ഭാഗത്ത് കൂവപ്പറമ്പിൽ വീട്ടിൽ പ്രഭാഷ് മകൻ പ്രശാന്ത് കെ.പി (36) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞദിവസം രാത്രി 10 മണിയോടെ  മധ്യവയസ്കനെ ചിങ്ങവനം ചന്ത ഭാഗത്ത് വച്ച് തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും, കമ്പിവടികൊണ്ട് ആക്രമിക്കുകയുമായിരുന്നു. ലോഡിങ് തൊഴിലാളിയായ മധ്യവയസ്കനും,  ഇവരും തമ്മിൽ ആറുമാസം മുമ്പ് ചന്തയിൽ മീൻ ഇറക്കുന്നതിനെ ചൊല്ലി വഴക്കുണ്ടായതിന്‍റെ പേരിൽ വൈരാഗ്യം നിലനിന്നിരുന്നു. ഇതിന്‍റെ തുടർച്ചയെന്നോണമാണ് ഇവർ മധ്യവയസ്കനെ ആക്രമിച്ചത്. 

പരാതിയെ തുടർന്ന്  ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.  ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്. ഓ ജിജു ടി.ആർ,എസ്.ഐ അലക്സ് സി, പ്രകാശ് കെ.വി, മണികണ്ഠൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. യുവാവിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്തിന് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായും പോലീസ് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K