28 April, 2023 04:52:06 PM


ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി മമത ബാനർജിയും സാനിയ മിർസയും



ന്യൂഡല്‍ഹി: ആറാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ സമരത്തിന് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കായിക താരം സാനിയ മിർസയും. ഒരു അത്‌ലറ്റ് എന്ന നിലയിലും വനിത എന്ന നിലയിലും  കണ്ടു നിൽക്കാൻ കഴിയാത്ത കാഴ്ചയാണ് ഇപ്പോൾ നടക്കുന്നതെന്ന് സാനിയ പറഞ്ഞു.  പല കുറി രാജ്യത്തിനുവേണ്ടി അധ്വാനിച്ച താരങ്ങൾക്ക് ഒപ്പം നിൽക്കേണ്ട സമയമാണ് ഇതെന്നും സാനിയ മിർസ ട്വീറ്റ് ചെയ്തു. 

രാജ്യത്തിന്‍റെ അഭിമാനമാണ് കായിക താരങ്ങൾ എന്നാണ് മമതാ ബാനർജി പ്രതികരിച്ചത്.  കുറ്റം ചെയ്തവരെ രാഷ്ട്രീയം നോക്കാതെ  നിയമത്തിനു മുന്നിൽ  കൊണ്ടുവരണമെന്നും മമത ബാനർജി പറഞ്ഞു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷൻ ബ്രിജ് ഭൂഷന്‍റെ ലൈംഗികാതിക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടാണ് താരങ്ങൾ ആറ് ദിവസമായി സമരം നടത്തുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K