27 March, 2023 11:51:48 AM
ഉത്തർപ്രദേശിൽ കിച്ചടി കഴിച്ച് കുട്ടികളടക്കം 21 പേർ ആശുപത്രിയിൽ
ലഖ്നൗ: ഉത്തർപ്രദേശിൽ കിച്ചടി കഴിച്ച് കുട്ടികളടക്കം 21 പേർ ആശുപത്രിയിൽ. ഞായറാഴ്ച വൈകീട്ട് ഫജ്ജിപൂരിലെ ഒരു ചടങ്ങിൽ പങ്കെടുത്തവരാണ് ആശുപത്രിയിലുള്ളതെന്ന് ജില്ലാ മജിസ്ട്രേറ്റ് രാജ്കമാൽ യാദവ് അറിയിച്ചു.
ഭക്ഷ്യവിഷബാധയേറ്റാണ് 21 പേരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
ചികിത്സയിലുള്ള കുട്ടികളെ പരിചരിക്കാൻ രണ്ട് പ്രീഡിയാട്രീഷ്യൻമാരെ നിയോഗിച്ചിട്ടുണ്ട്. എല്ലാവരും സുരക്ഷിതരാണെന്നും മജിസ്ട്രേറ്റ് പറഞ്ഞു. പ്രദേശത്തെ മറ്റാർക്കെങ്കിലും അസ്വസ്ഥതകള് അനുഭവപ്പെട്ടാൽ ഉടൻ ആശുപത്രിയിൽ പ്രവേശിക്കണമെന്നും മജിസ്ട്രേറ്റ് ആവശ്യപ്പെട്ടു.