23 January, 2023 12:20:55 PM
തായ്‌ലൻഡ് വെക്കേഷൻ ചിത്രങ്ങളുമായി നടി സാനിയ അയ്യപ്പൻ
കൊച്ചി: നടി സാനിയ അയ്യപ്പൻ 2022ൽ തായ്‌ലൻഡ് വെക്കേഷൻ നടത്തിയ ചിത്രങ്ങളുമായി ഇൻസ്റ്റഗ്രാമിൽ എത്തിയത് ചര്‍ച്ചയാവുന്നു. തായ്‌ലൻഡ് എന്ന മനോഹരതീരത്തെ ക്രാബി എന്ന സ്ഥലത്തായിരുന്നു സാനിയ അയ്യപ്പൻ അവധിയാഘോഷിച്ചത്. ഇവിടെ നാല് ദിവസം ചിലവിട്ടു എന്ന് സാനിയ. അത്യന്തം ഗ്ലാമർ ലുക്കിലാണ് നടി ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
തായ്‌ലൻഡ് തീരത്ത് ബിക്കിനി അണിഞ്ഞ് കാറ്റിനെയും കടലിനെയും തഴുകുന്ന ചിത്രങ്ങളാണ് സാനിയ പോസ്റ്റ് ചെയ്തത്. തന്‍റെ കുടുംബവും ഒപ്പം ഉണ്ടായിരുന്നു എന്ന് താരം പറയുന്നു. ഒരു ജീവിതകാലം മുഴുവൻ ഓർക്കാവുന്ന ഓർമ്മകൾ നൽകിയ യാത്രയായിരുന്നു എന്ന് സാനിയ ക്യാപ്‌ഷനിൽ കുറിച്ചു. എപ്പോഴും യാത്രകൾ ഇഷ്‌ടപ്പെടുന്ന സാനിയ.
പോയ വർഷം സാനിയ ഗോവയിൽ പോയ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.
ഡാൻസ് റിയാലിറ്റി ഷോയിൽ നിന്നും സിനിമയിലെത്തി ശ്രദ്ധേയരായ ചുരുക്കം ചില യുവതാരങ്ങളുടെ കൂട്ടത്തിലാണ് സാനിയയും. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിൽ സാനിയ നായികയായിരുന്നു. നിവിൻ പോളി നായകനായ 'സാറ്റർഡേ നൈറ്റ്' എന്ന സിനിമയിലാണ് സാനിയ അയ്യപ്പനെ ഏറ്റവും ഒടുവിൽ കണ്ടത്. സോഷ്യൽ മീഡിയയിൽ എപ്പോഴും തന്റെ ആരാധകർക്ക് മുന്നിൽ സാനിയ എന്തെങ്കിലുമൊക്കെ വിശേഷം പങ്കിടാൻ ശ്രമിക്കാറുണ്ട്. മുൻപ് ഗ്ലാമർ വേഷം ധരിക്കുന്നതിന് ഏറെ വിമർശനം നേരിട്ട നടി കൂടിയാണ് സാനിയ. അതിനെല്ലാം താരം അപ്പപ്പോൾ തന്നെ മറുപടിയും നൽകിയിരുന്നു.