16 January, 2023 07:44:12 PM


തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: ഒരാൾ അറസ്റ്റിൽ



വൈക്കം: തലയോലപ്പറമ്പിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് മറവന്‍ തുരുത്ത് ആലിൻചുവട് ഭാഗത്ത് കുറ്റിക്കാട്ടിൽ വീട്ടിൽ ജോണി മകൻ സിബി (41) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട്  കരിപ്പാടം ഭാഗത്ത് വച്ച്  സിദ്ധണ്ണ എന്നയാളെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. സിദ്ധണ്ണയോട്  ഇയാൾ പണം  കടം ചോദിക്കുകയും കൊടുക്കാത്തതിലുള്ള വിരോധം മൂലമാണ്  സിബി സിദ്ധണ്ണയെ ചീത്ത വിളിക്കുകയും, കരിങ്കല്ലു കൊണ്ട് ആക്രമിക്കുകയും ചെയ്തത്.

പരാതിയെ തുടർന്ന് തലയോലപ്പറമ്പ്  പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ  പിടികൂടുകയുമായിരുന്നു. ഇയാൾക്ക് തലയോലപ്പറമ്പ് സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. തലയോലപ്പറമ്പ് സ്റ്റേഷൻ എസ്.എച്ച്.ഓ ജയൻ, എസ്.ഐ ദീപു ടി.ആർ, സുധീരൻ പി.എസ്, സുദർശനൻ  എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K