16 December, 2022 05:45:58 PM
വൈക്കം സ്വദേശിനി നഴ്സും രണ്ട് കുട്ടികളും ബ്രിട്ടനിൽ മരിച്ച നിലയിൽ; ഭര്‍ത്താവ് കസ്റ്റഡിയില്‍
വൈക്കം: വൈക്കം സ്വദേശിനി നഴ്സും രണ്ട് കുട്ടികളും ബ്രിട്ടനിൽ മരിച്ച നിലയിൽ. ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. കുലശേഖരമംഗലം ഇത്തിപ്പുഴ അറയ്ക്കൽ വീട്ടിൽ അശോകൻ കൃഷ്ണമ്മ ദമ്പതികളുടെ മകളും കണ്ണൂർ പടിയൂർ സ്വദേശി സാജുവിന്‍റെ ഭാര്യയുമായ അഞ്ജു (40)വാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. രക്തം വാർന്ന നിലയിൽ കിടന്ന ഇവരുടെ ആറും മൂന്നരയും വയസുള്ള കുട്ടികളെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവരും മരണപ്പെട്ടു. സാജുവിനെ യു കെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരുന്നു