23 September, 2022 02:51:24 PM
കത്തോലിക്കാ വൈദികൻ 'ബിജുമേനോൻ' ഇസ്ലാം മതം സ്വീകരിച്ചു: സന്ദേശം വൈറലാവുന്നു
കൊച്ചി: 'അൽഹംദുലില്ലാ, ഇന്ത്യൻ കത്തോലിക്കാ വൈദികൻ ബിജുമേനോൻ ഇസ്ലാം മതം സ്വീകരിച്ചു...' ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഈ സന്ദേശം തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നിലെ രസകരമായ സംഭവം ഇതാണ്. ക്കിയ രാജ്യത്തെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നും ആണ് ഈ സന്ദേശം ആദ്യമായി പുറപ്പെട്ടതത്രെ. സംഭവം ആരോ പണി കൊടുത്തതാണെന്ന കാര്യം അവിടുത്തെ ആളുകൾക്ക് മനസ്സിലാവാതെ അവർ ഇത് ഷെയർ ചെയ്തു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ കത്തോലിക്കാ വൈദികൻ ബിജു മേനോൻ എന്ന വ്യക്തി ഇസ്ലാം മതം സ്വീകരിച്ചു എന്നാണ് മെസ്സേജിൽ പറയുന്നത്. രണ്ടു മതങ്ങളുമായി ബന്ധപ്പെട്ട വസ്ത്രധാരണത്തിലുള്ള നടന്റെ രണ്ടു ഫോട്ടോയും ഇതോടൊപ്പം ഉണ്ട്. എന്നാൽ കോമഡി ഇതൊന്നുമല്ല. ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളാണ് റോമൻസ്, മരുഭൂമിയിലെ ആന എന്നിവ. ഈ സിനിമകളിലെ ഫോട്ടോ വെച്ചിട്ടാണ് ഈ സന്ദേശം പരക്കുന്നത്. റോമൻസ് എന്ന സിനിമയിലെ കത്തോലിക്കാ വൈദികനായുള്ള ചിത്രം കാണിച്ചുകൊണ്ട് ആണ് ഫാദർ ബിജുമേനോൻ എന്നു പറയുന്നത്. അതേസമയം മരുഭൂമിയിലെ ആന എന്ന സിനിമയിലെ അറബി വേഷം കാണിച്ചുകൊണ്ടാണ് ഇദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു എന്നു പറയുന്നത്. ആരോ പണി കൊടുത്തത് ആണ് എന്നറിയാതെ ഒട്ടനവധി ഭാരതീയരും ഈ സന്ദേശം പങ്കുവെക്കുകയും കമന്റുകൾ ഇടുകയും ചെയ്യുന്നുണ്ട്.